അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റർ പീസ് നേടിയ വൻ വിജയത്തിന് പിന്നാലെ ഇക്കൊല്ലം ആദ്യമായി തീയേറ്ററുകളിൽ എത്തിയ മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സും ഗംഭീര അഭിപ്രായം നേടി വിജയക്കുതിപ്പ് തുടരുന്നു. മികച്ച ആഖ്യാന ശൈലിയും മമ്മൂട്ടി കഥാപാത്രത്തിന്റെ അവതരണ രീതിയുമാണ്  ഷാംദത്ത്സംവിധാനം ചെയ്ത ഈ സിനിമയുടെ പ്രധാന ഹൈലൈറ്റുകൾ. സൗബിനും ഹരീഷും ധർമജനും അടങ്ങുന്ന താരങ്ങളുടെ കോമഡി നമ്പറുകൾ പ്രേക്ഷകരെ ഏറെ ആകർഷിക്കുന്നു. ഒരു മികച്ച എന്റർടൈനർ ത്രില്ലറായാണ് സ്ട്രീറ്റ് ലൈറ്റ്‌സ് സ്വീകരിക്കപ്പെടുന്നത്. ലാൽ ജോസ്, ബ്ലെസി, അമൽ നീരദ്, ആഷിഖ് അബു, അമൽ നീരദ്, അൻവർ റഷീദ്,വൈശാഖ്, മാർട്ടിൻ പ്രക്കാട്ട് തുടങ്ങി മലയാള സിനിമയിലേക്ക് മമ്മൂട്ടി കൈപിടിച്ചുയർത്തിയ പ്രതിഭാധനരായ സംവിധായകരുടെ പട്ടികയിലേക്ക് ഷാംദത്ത് എന്ന പേരും ചേർക്കപ്പെടുകയാണ് ഈ ചിത്രത്തിലൂടെ