കമ്മാരൻ സംഭവമോ?

 

                                  മുരളി ഗോപിയുടെ സ്ക്രിപ്റ്റിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാര സംഭവം ദിലീപിന്റെ വ്യത്യസ്ത ഗെറ്റപ്പുകൾ കൊണ്ട് വൻ പ്രതീക്ഷകൾ ഉണർത്തിയ ചിത്രമാണ്. മുരളി ഗോപിയുടെ വേറിട്ട സ്ക്രിപ്പ്റ്റും രതീഷ് അമ്പാട്ടിന്റെ കയ്യടക്കത്തോടെയുള്ള സംവിധാനവും ദിലീപ്, സിദ്ധാർഥ്, ശ്വേതാ മേനോൻ തുടങ്ങിവരുടെ മികച്ച പ്രകടനവും ചേർന്ന് കമ്മാര സംഭവം മികച്ച സിനിമാ അനുഭവം സമ്മാനിക്കുന്നു. സാങ്കേതികപരമായും സിനിമ മുന്നിട്ട് നിൽക്കുന്നു. തിരക്കഥയിലെ സങ്കീർണ്ണത എല്ലാ വിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ദഹിക്കുമോ എന്നത് സംശയമാണ്. എഡിറ്റിങ്ങിൽ അൽപ്പം കൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ ചിത്രം കൂടുതൽ ജനപ്രിയമാകുമായിരുന്നു . ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിലാണ് കമ്മാര സംഭവത്തിന്റെ സ്ഥാനം.

 

* റേറ്റിങ് – 3.5 / 5