Bobby Review

ബോബി.. പേരു കേള്‍ക്കുമ്പോള്‍ തന്നെ ഒരു പ്രണയകഥമനസ്സില്‍ വരും. പ്ലസ് ടൂ എന്ന ഫിലിമിന്‍റെ സംവിധായകന്‍ ഷെബി ഒരു ഗ്യാപ്പിനു ശേഷം ഒരു ചിത്രവുമായി തിരിച്ചെത്തുമ്പോള്‍ വ്യത്യസ്ഥ plot ലുള്ള ഒരു പ്രണയ കഥ നമ്മള്‍ പ്രതീക്ഷിക്കും. എന്നാല്‍ ഇത്തവണ കേവലം പൈങ്കിളി പ്രണയത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ ആസ്വാദനത്തിന്‍റെ എല്ലാരസചരടുകളും ചേര്‍ത്ത് പ്രണയവും, സൗഹൃദവും, കുടുംബ കഥയുമൊക്കെ കോര്‍ത്തിണക്കിയ ഒരു feel good family entertainer ആയിരുന്നു സംവിധായകന്‍ സമ്മാനിച്ച ബോബി. ചെറുതെങ്കിലും നമുക്ക് ഏറെ സുപരിചിതമായഓരു താരനിരയെ ചേര്‍ത്ത് ഇത്തരം ഒരു ചിത്രം അണിയിച്ചൊരുക്കുമ്പോള്‍ അത് കമ്മ്യൂണിക്കേറ്റ് ചെയ്യാനാഗ്രഹിക്കുന്ന കഥയെയും കഥാപാത്രങ്ങളെയും എത്രമാത്രം ഭംഗി ആയി മുഷിപ്പിക്കാതെ പ്രേഷകരിലേക്കെത്തിക്കാന്‍ സംവിധായകന്‍ ആഗ്രഹിച്ചോ അതില്‍ ഒരു പരുതിവരെ അദ്ദേഹം വിജയിച്ചു എന്ന് നിസംശയം പറയാം. trailors വെളിപ്പെടുത്തിയത് പോലെ തന്നെ 28 കാരിയെ വിവാഹം കഴിക്കുന്ന 21 കാരന്‍. അതാണ് ചിത്രത്തിന്‍റെ basic plot. വിവിധ തരത്തിലേക്ക് മാറ്റി ചിത്രീകരിക്കാവുന്ന ഒരു thread ആണത്. കേട്ട് പഴകിയ കോമഡികള്‍ കുത്തി നിറച്ച് ഒരു full length fun filled കോമഡി സിനിമ ആക്കാനോ ,കിസ്മത്ത് പോലെ slow phase classic romantic drama ആക്കാനോ നില്‍ക്കാതെ.. കോമഡിയും റൊമാന്‍സും ഒപ്പം യുവാക്കള്‍ക്കും കുടുംബപ്രേഷകര്‍ക്കും relate ചെയ്യാന്‍ പറ്റുന്ന നിത്യ ജീവിതത്തിലെ കുടുംബ പശ്ചാത്തലത്തിലെ മുഹൂര്‍ത്തങ്ങളും ചേര്‍ത്ത് എല്ലാവരെയും തൃപ്തിപെടുത്തുന്ന വാണിജ്യ സിനിമയാക്കി ഇതിന്‍റെ making ശൈലി adapt ചെയ്തതിലാണ് directorial brilliance. അത് തന്നെ ആണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പോസിറ്റിവും. കഥയുടെ കാര്യത്തില്‍ ആണെങ്കില്‍ സെമിനാരിയില്‍ പോയ 21 കാരന്‍ 28 കാരിയെ വിവാഹം കഴിക്കാനിടയാകുന്ന സാഹചര്യങ്ങളും തുടര്‍ന്നുള്ള സംഭവവികാസങ്ങളും അതീവം logic ഓടെ തന്നെ ലളിതമായ രീതിയില്‍ നര്‍മ്മം ചാലിച്ച് എഴുതിയ കഥയും തിരക്കഥയും നല്ല നിലവാരം ഉള്ള ഒന്ന് തന്നെ ആയരുന്നു. എങ്കിലും ചില ക്ലീഷെ സീനുകളും ഡയലോഗുകളും ഇടയില്‍ വന്നിട്ടുണ്ട് എന്നും കൂട്ടിചേര്‍ക്കുന്നു.

എടുത്ത് പറയേണ്ട ഒന്നാണ് ഈ ചിത്രത്തിന്‍റെ സുന്ദരമായ cinematography. നമുക്ക് അധികം സുപരിചിതമല്ലാത്ത പ്രശാന്ത് കൃഷ്ണ എന്ന കഴിവുറ്റ ക്യാമറാമാന്‍റെ യഥാര്‍ത്ഥ range മനസ്സിലാക്കിതരുന്ന വിഷ്വല്‍സ് ചിത്രത്തിനു മുതല്‍ക്കൂട്ടാണ്. കഥാഗതിക്ക് അനുയോജ്യമായ രീതിയില്‍ ഓരോ സീനുകളുടെയും ഫീല്‍ തീഷ്ണമാക്കുന്ന തരത്തില്‍ കഥയോട് ചേര്‍ന്ന് നില്‍ക്കുന്ന പോലെ ആണ് വിഷ്വല്‍സ്. അതിനോടൊപ്പം തന്നെ പ്രണയ രംഗങ്ങളിലും ഗാനരംഗങ്ങളിലും പ്രേഷകരുടെ കണ്ണുകളിലും മനസ്സിലും നിറങ്ങള്‍ വിരിയിക്കുന്ന രീതിയില്‍ മനോഹരമായി ക്യാമറചലിപ്പിക്കാനും കഴിവും കലാബോധവും ഒരുപോലെ സമന്വയിച്ച പ്രശാന്ത് കൃഷ്ണ എന്ന സിനിമാറ്റോഗ്രഫര്‍ക്കും അദ്ദേഹത്തിന്‍റെ സഹായികള്‍ക്കും അനായാസം സാധിച്ചു. യുവഹൃദയങ്ങളെ കീഴടക്കുന്ന രീതിയിലുള്ള മ്യൂസിക്കും art വര്‍ക്കും costumes ഉം ഒരു വാണിജ്യസിനിമക്കു അനിയോജ്യമായ രീതിയിലാര്‍ന്നു. ഒരു above average മൂവിയെ മികച്ചതാക്കുന്നത് രസം ചോര്‍ന്ന് പോകാത്ത second half ഉം നെറ്റിചുളിപ്പിക്കാത്ത നല്ല ക്ലെെമാക്സുമാണ്. അക്കാര്യത്തില്‍ ബോബി പ്രേഷകരെ തീര്‍ച്ചയായും തൃപ്തിപെടുത്തും. അഭിനയതാക്കളുടെ കാര്യത്തില്‍ ഒരു പടി മുന്നില്‍ നിന്നത് മിയ തന്നെയായിരുന്നു. അഴകിലും അഭിനയത്തിലും ഇത് മിയയുടെ one of the career best അയിരുന്നു. പക്വതയില്ലാത്ത 21 കാരനെ പക്വതയോടെ രസകരമായ രീതിയില്‍ അരങ്ങെത്തെത്തിക്കാന്‍ നിരജ്ഞനായി. തുടക്കകാരന്‍റെ അനുഭവ സമ്പത്തിന്‍റെ കുറവ് ഇടക്ക് നിഴലിച്ചിരുന്നു എങ്കിലും കോമ്പിനേഷന്‍ സീനുകളില്‍ നമ്മുടെ പ്രിയപെട്ട കോമഡി താരങ്ങളായ അജു, പാഷാണം ഷാജി, ദര്‍മ്മജന്‍ എന്നിവരോടൊപ്പം നിരജ്ഞനും മികച്ച് നിന്നു. യുവ നായകനിരയിലേക്ക് സ്വഗതം . ചെറിയ സ്റ്റാര്‍ കാസ്റ്റും ചില ക്ലീഷെ രംഗങ്ങളും പാളിപ്പോയ ഒന്ന് രണ്ട് കോമഡി സീനുകളുമാണ് പ്രധാന പോരായ്മകള്‍. ചുരുക്കത്തില്‍ ഒരു ചെറുഞ്ചിരിയോടെ ഉടനീളം കണ്ടിരിക്കാന്‍ പറ്റിയ ഒരു feel good family romantic entertainer ആണ് ബോബി.