മമ്മൂട്ടി ചിത്രം കസബയിലെ സംഭാഷണങ്ങളുടെ പേരിൽ പാർവതി നടത്തിയ പ്രസ്താവന ഉയർത്തിയ വിവാദങ്ങൾ അടങ്ങുന്നില്ല. സിനിമാ രംഗത്ത് നിന്ന് പാർവതിയെ പ്രത്യക്ഷമായും പരോക്ഷമായും അനുകൂലിച്ചും പ്രതികൂലിച്ചും ചില പ്രതികരണങ്ങൾ ഉണ്ടാകുന്നു. പാർവതിയെ രൂക്ഷമായി വിമർശിക്കുന്ന പോസ്റ്റുകൾ സൈബർ ലോകത്തും നിറയുകയാണ്. ഇതിനിടെ എല്ലാവരുടെയും തനി നിറം പുറത്തായി എന്ന പാർവതിയുടെ പോസ്റ്റും ചർച്ച ആകുന്നു. WCC യിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഭിന്നത ഉണ്ടെന്നും മഞ്ജു വാര്യർ സംഘടന വിടുന്നു എന്നുമുള്ള വാർത്തകൾ പുറത്തു വന്നതിന് പുറകേ പാർവതി കുറിച്ച വാക്കുകൾ മഞ്ജുവിനെതിരെ ആണെന്നും വ്യാഖ്യാനങ്ങളുണ്ട്