Prithviraj will play the Lead Role in Anjali Menons Next

ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഗംഭീര വിജയത്തിന് ശേഷം അഞ്ജലി മേനോന്‍ രചനയും സംവിധാനവും ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു. ആദ്യമായാണ് അഞ്ജലി മേനോൻ ചിത്രത്തിൽ പൃഥ്വി നായകൻ ആകുന്നത് ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പ്രതാപ് പോത്തന്‍ ചിത്രം അഞ്ജലി പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രം ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് പ്രതാപ് പോത്തൻ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ ചർച്ചയായിരുന്നു. മഞ്ചാടിക്കുരു എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുള്ള അഞ്ജലി മേനോൻ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിന്റെ രചനയും നിർവഹിച്ചിരുന്നു

 

Prithviraj will play the Lead Role in Anjali Menons Next