‘നമ്പര്‍ 20 മദ്രാസ് മെയില്‍’ എന്ന ജോഷി ചിത്രത്തിലെ വാരിക്കുഴിയിലെ കൊലപാതകം എന്ന നോവലിനെക്കുറിച്ച് പരാമർശിക്കുന്ന രംഗം പ്രേക്ഷകരെ ഇന്നും പൊട്ടിച്ചിരിപ്പിക്കുന്നതാണ്.മണിയന്‍പിള്ള രാജു അവതരിപ്പിച്ച നോവലിസ്റ്റായ ഹിച്ച് കോക് രചിച്ച ഡിറ്റക്ടീവ് നോവലായിരുന്നു വാരിക്കുഴിയിലെ കൊലപാതകം. ഇപ്പോഴിതാ വാരിക്കുഴിയിലെ കൊലപാതകം എന്ന പേരിൽ ഒരുങ്ങുന്ന സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി മണിയന്‍ പിള്ള രാജുവും ജഗദീഷും തന്നെ അഭിനയിക്കുന്നു.നവാഗതനായ രജിഷ് മിഥിലയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കിൽ സിനിമയിൽ മോഹന്‍ലാലും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.നമ്പര്‍ 20 മദ്രാസ് മെയിലിൽ നായകനായ മോഹന്‍ലാല്‍ ടോണി കുരിശിങ്കല്‍ എന്ന നായക കഥാപാത്രമായാണ് എത്തിയത്.ടോണിയുടെ സുഹൃത്തുക്കളായിട്ടാണ് ഹിച്ച് കോക്കും, ജഗദീഷും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സിനിമാ താരം മമ്മൂട്ടിയായി മമ്മൂട്ടിയും ഈ ചിത്രത്തിൽ വേഷമിട്ടിരുന്നു