Martin Prakkatt-Manju Warrier Movie Started

Martin Prakkatt-Manju Warrier Movie Started

മാർട്ടിൻ പ്രക്കാട്ടും ജോജുവും ചേർന്ന് നിർമിക്കുന്ന, മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു.നിധീഷിന്റെ കഥയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ടും നവീൻ ഭാസ്ക്കറും ചേർന്നാണ് . അനശ്വര, അജ്മിന, അഭിനന്ദ്, സ്വരാജ് എന്നീ കുട്ടികളും നെടുമുടി വേണു, അലൻസിയാർ,ജോജു തുടങ്ങിയവരും താര നിരയിലുണ്ട് . മധു നീലകണ്ഠനാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. നാൽപ്പതു ദിവസത്തെ ഒറ്റ ഷെഡ്യൂളിൽ ചിത്രം പൂർത്തിയാക്കാനാണ് പദ്ധതി. ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കുമെന്നറിയുന്നു