സോഷ്യൽ മീഡിയയിൽ അടക്കം ആരാധകർ പോരടിക്കുകയും തരം താണ പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നത് പതിവാണ്. മമ്മൂട്ടി, മോഹൻലാൽ ആരാധകരാണ് ഈ ആരാധക യുദ്ധത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. വ്യക്തിപരമായി ഇരുവരെയും ആക്ഷേപിക്കുന്നത് സകല പരിധിയും കടന്നാണ് എന്നതിന്റെ ഉദാഹരണങ്ങളായി നിരവധി പോസ്റ്ററുകളും മെസേജുകളുമാണ് ഫെയ്‌സ്ബുക്കിലും വാട്സ് ആപ്പിലും പ്രചരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ സിനിമകൾക്ക് നേരെയും ഇത്തരം ആക്രമണങ്ങൾ ആരാധകരുടെ ഭാഗത്തു നിന്ന് ഉണ്ടാകാറുണ്ട്. എന്നാൽ ഈ താരങ്ങൾ തമ്മിലുള്ള സ്നേഹാദരങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിരവധി വേദികളിൽ അത് ഇരുവരും പങ്കു വെച്ചിട്ടുമുണ്ട്. തൃശൂരിലെ മോഹൻലാൽ ഫാൻസ്‌ അസ്സോസിയേഷൻ പുറത്തിറക്കിയ 2018 ലെ കലണ്ടർ മമ്മൂട്ടി പ്രകാശനം ചെയ്തത് അടുത്തിടെ വാർത്ത ആയിരുന്നു. ഇതൊക്കെ കണ്ടെങ്കിലും താരങ്ങളുടെ പേരിൽ തമ്മിൽ അടിക്കുന്ന ആരാധകരിൽ കുറെ പേരുടെ എങ്കിലും നിലപാടുകൾ മാറുമെന്ന് പ്രതീക്ഷിക്കാം