സുരേഷ് ഗോപിക്കും ഫഹദിനും അമലപോളിനും പിന്നാലെ വാഹന നികുതിവെട്ടിപ്പിൽ കുടുങ്ങി മറ്റൊരു തെന്നിന്ത്യൻ സൂപ്പർ താരം

                                    സുരേഷ് ഗോപി, ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവർക്ക് പിന്നാലെ വാഹന നികുതിവെട്ടിപ്പിൽ കുടുങ്ങി മറ്റൊരു തെന്നിന്ത്യൻ സൂപ്പർ താരം. കന്നഡ സിനിമാ താരം ദർശനാണ് നികുതി വെട്ടിപ്പ് കേസിൽ കുടുങ്ങിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ലംബോര്‍ഗിനി കര്‍ണാടയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ വിലയുടെ 18 ശതമാനം നികുതിയും മറ്റ് നികുതികളും സെസും അടയ്‌ക്കേണ്ടി വരുമായിരുന്നു. വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ ദര്‍ശന്‍ വാൻ ലാഭം നേടി. ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത മറ്റു വാഹനങ്ങളുടെ ഉടമസ്ഥരും ഉടൻ കുടുങ്ങുമെന്ന് കര്‍ണാടക മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ സൂചിപ്പിക്കുന്നു.